Monday, April 28, 2008

എന്റെ അരങ്ങേറ്റം

എന്റെ അരങ്ങേറ്റം: കരിം മാഷിന്റേയും ഇഞ്ചി ചേച്ചിയുടേയും സ്നേഹത്തോടെയുള്ള പ്രോത്സാഹനം കാരണം പോസ്റ്റുന്നു.ഞാന്‍ എവിടെയും എത്തിയിട്ടില്ല, തുടക്കത്തിന്റെ തുടക്കം മാത്രം.
ഗുരുക്കന്മാരുടെ അനുഗ്രഹം ഉണ്ടാവും, അല്ലേ..!
....
...
..
.
ആദ്യത്തേത് Rigaudon and Trio by Handel

..

.

sonata in G Minor by Henri Eccles

Friday, April 25, 2008

ദുബൈ സമാധാന-സംഗീതോത്സവം 2008

4th Peace Music Festival
2008
organised by
Emirates Youth Symphony Orchestra
conducted by
Riad Kudsi
ഇത് ഞാന്‍ അംഗമായ ഓര്‍ക്കസ്റ്ററ.ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള കൂട്ടുകാര്‍, 5-17 വയസ്സുള്ള കുട്ടികള്‍.
February 16-22 തീയതികളില്‍ ദുബായില്‍ വിവിധവേദികളിലായി നടത്തിയ പരിപാടികളില്‍ നിന്നു ഒരു ചെറിയ പീസ് ഇവിടെ .Joseph Ivanovici യുടെ FLOTS DU DANUBE എന്ന പീസ്.

(*)(*)(*)(*)(*)

ആദ്യ post ഫോട്ടൊ അല്ല ,ആരോയില്‍ (arrow) ക്ലിക്കിയാല്‍ video വരും.

ഓര്‍ക്കസ്റ്ററയോടൊപ്പം UAE Education Minister Dr.Hanif Hassan and conductor Ustad Riad Kudsi, ഇടതു വശം രണ്ടാമത് ഞാന്‍


http://www.musicnus.com/music-festival/about-festival.htmFriday, April 18, 2008

ഡിബ്ബായാത്ര

ബദുക്കളെ തേടിയൊരു യാത്ര..!


എമറാത്തിലെ ഡിബ്ബാ മലനിരകളിലേക്ക് ഒരു ചെറിയ യാത്ര.
.
ഷാര്‍ജയുടെ വടക്കുകിഴക്കേഭാഗത്തായി മലനിരകളുടെ അപ്പുറത്ത് ഡിബ്ബാതീരം.പോകുന്നത് ഊഷരമായ മലനിരകളും മരുഭൂമിയും താണ്ടിയാണ്.
കൂടുതല്‍ അറിയാന്‍ ഇവിടെ ഞെക്കുക.http://en.wikipedia.org/wiki/Dibba
...
..
.
ടീം അംഗങ്ങള്‍:ഇടത്തുനിന്ന്...ഉമ്മച്ചി, ഞാന്‍, ചേട്ടന്‍ അപ്പു (നവീന്‍), കസിന്‍ ആദില്‍. ........എതിര്‍വശത്ത് വാപ്പിച്ചി....... !?

ദൂരെ മലനിരകളില്‍ ഒരു മസ്ജിദ്
വഴിക്കുവെച്ച് ബദുക്കളുടെ സ്നേഹപൂര്‍വ്വമായ സല്‍ക്കാരം..സുലൈമാനി എന്ന കട്ടന്‍ ചായയും ഈത്തപ്പഴവും എപ്പോഴും തയ്യാര്‍.
ഈത്തപ്പഴത്തിനേലും കനിവേറിയ ചിരിയും അതിഥി സല്‍ക്കാരവും..!

ജഗ്ഗില്‍ നിന്നും ഊറുന്നത് ബദുക്കനിവ് !


Sunday, April 13, 2008

കുതിരച്ചാട്ടം.( show jumping )

ഷാര്‍ജാ ഇക്ക്യുസ്റ്ററിയന്‍ ക്ലബ്ബ്.
Sharjah Equestrian Club
.
കഴിഞ്ഞ ദിവസം ഷാര്‍ജാ കുതിര ക്ലബ്ബില്‍ കുതിരച്ചാട്ടം കാണാന്‍ പോയിരുന്നു show jumping- നു വേറേ പേര് അറിയില്ല. വെറുതെ കൌതുകത്തിനു പോയതാണേ....പക്ഷേ ഇതൊരു ഗൌരവമുള്ള കളിയാണന്ന് തോന്നി.അതിലെ ചില ചിത്രങ്ങള്‍ പോസ്റ്റുന്നു.
.
.
തയ്യാറെടുത്തു വരുന്നത്, നിലം തൊടാതെ, വളരെ ഏകാഗ്രതയോടെ....
പടികള്‍ ഒന്നും തട്ടാതെ വേണം ചാടാന്‍,വേഗത്തില്‍ എത്തുന്നവന്‍ ചാബ്ബ്യന്‍.
ഇതാണോ പോണിടെയില്‍ (ponytail) ചാട്ടം.?!


ഇതു സെന്റ് ജോര്‍ജു പുണ്ണ്യാളന്റെ കുതിര പോലെയില്ലേ.!
വീഴ്ച്ച..കുതിരയുടെ തല വേലിയില്‍ ഇടിച്ച് നില തെറ്റുന്നു.
.
വേലിചാടുന്ന കുതിരയ്ക്ക് കോലുകൊണ്ടാണു മരണം എന്നല്ലെ..!
കുതിരക്കാരന്‍ വീഴാതെ തൂങ്ങിക്കിടക്കുന്നു, എനിക്കു പടം പിടിക്കാന്‍ വേണ്ടി ...!

Saturday, April 5, 2008

ദുബൈ കടാ‍പ്പുറം...!

സായാഹ്ന്നം.....ദുബായിലെ ജുമൈറാ ബീച്ച്, ദൂരെ കാണുന്നത് ബുര്‍ജ് അല്‍ അറബ് എന്ന പഞ്ച നക്ഷത്ര ഹോട്ടല്‍ വിസ്മയം..!
ഏകാകിയായൊരു നിഴല്‍ രൂപം
ദുബായിയില്‍ ആകെ അവശേഷിക്കുന്ന ബീച്ചാണിത്.ബാക്കിയുള്ളതെല്ലാം നക്ഷത്ര ഹോട്ടലുകള്‍ കയ്യടക്കിക്കഴിഞ്ഞു.കാശു കൊടുക്കാതെ കറങ്ങാന്‍ ഒരിടം ഇതുമാത്രം...എല്ലാം ഒപ്പിയെടുക്കുന്ന ഡിജിറ്റല്‍ യുഗം...... ഏകാന്തതയുടെ വിജന തീരം.......
കുഞ്ഞിനേയും മാറോടണച്ചു കൊണ്ട് ഒരു നടത്തം....
സ്വയം തീര്‍ത്ത കുരുക്കുമായൊരാള്‍.....


നിഴല്‍ രൂപങ്ങള്‍ വരിവരിയായി....