Friday, September 12, 2008

കിളിയും മുള്ളുവേലിയും

ഹരിത സ്വര്‍ഗ്ഗത്തില്‍ തേന്‍ തേടി രണ്ടു ചങ്ങാതിമാര്‍.സ്കൂള്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ കിട്ടിയ ചില നുറുങ്ങു സമ്മാനങ്ങള്‍...!


തേന്‍ തുമ്പി (damsel fly)
കിളിയും മുള്ളുവേലിയും.ഈ കാക്കത്തമ്പുരാട്ടിയുടെ ഇരിപ്പ് മനസ്സില്‍ നിന്നും മായുന്നില്ല,കമ്പിവേലിയില്‍ ഇരുന്നാണങ്കിലും, പ്രതീക്ഷയുടെ പ്രതീകമായി......!

Sunday, September 7, 2008

ബാങ്കളൂരിലെ കുട്ടികള്‍

ഇത്തവണ സ്കൂള്‍അവധിക്കാലം ബാങ്കളൂരിലെ കസിന്‍ അഷ്രുക്കാക്കയുടെയും തസനിത്താത്തയുടേയും കൂടെ കുറച്ചു ദിവസം കൂടി.അടിപൊളി സമയം ആയിരുന്നു.എന്റെ ആദ്യ ബാങ്കളൂര്‍ യാത്ര.....!എനിക്കിഷ്ടമായി.പതിവുപോലെ ഫോട്ടൊ എടുക്കുന്നതിലും രസം കറങ്ങി നടക്കുന്നതിലായിരുന്നു........!

എത്ര സന്തോഷമുള്ള സ്കൂള്‍കുട്ടികള്‍..!
footpathiലൂടെ സൈക്കിളില്‍ കറക്കം.ഹാന്‍ഡില്‍ പിടിച്ചിരിക്കുന്നത് ഒരുവന്‍, ചവിട്ടുന്നത് ആരാണന്നു നോക്ക്‍ . എന്താ രസം...!


വണ്ടി തിരിയട്ടെ....ണിം...ണിം..!എടാ അവളുമാര്‍ മുന്‍പേയുണ്ടടാ, ചവട്ടി വിട്ടോ...!
അവളുടെ ഹീല്‍ കണ്ടില്ലേ, സ്റ്റയിലില്‍ ചവട്ടിക്കോ...mind പോലും ചെയ്യുന്നില്ല...!?

Thursday, September 4, 2008

പെരുമഴക്കാലം

അവധിക്കാല ദിവസങ്ങളിലൊന്നില്‍ പുന്നമടക്കായലിലൂടെ ഒരു യാത്ര.
തിമര്‍ത്തു പെയ്യുന്ന മഴ......


മഴയുടെ താളം കൈകളില്‍.......!

മഴ നൂലിഴകളോ, അതോ......
കൈക്കുമ്പിളില്‍ മഴ നിറവ്.....