ഈദുദിന അവധികളിലൊന്നില്‍ ഞങ്ങളെല്ലാവരുംകൂടെ ജുമേര പാര്‍ക്കില്‍ അടിച്ചുപൊളിച്ചു..!
കസിന്‍സ് ആദില്‍, ആദം, റിസ് വാന്‍, ആമി പിന്നേ... ഈ ഞാനും.
കസിന്‍സ് ആദില്‍, ആദം, റിസ് വാന്‍, ആമി പിന്നേ... ഈ ഞാനും.
ഈ എലിപ്പെട്ടിയില്‍ കുടുങ്ങിയിരിക്കുന്നത് എന്റെ ശിഷ്യന്‍ ആദില്‍ .ഇവന്‍ ഒരു പുലിയാണ്. ഇവനെപ്പറ്റി കുറെ എഴുതണമെന്നുണ്ട്, നാലു വയസ്സുള്ളപ്പോള്‍ തന്നെ കലണ്ടറിലെ ഏതു ദിവസവും ഇവന്‍ പറയും,മനസ്സില്‍ ഗണിച്ച്...!ഏതു വര്‍ഷത്തിലെ തീയതി പറഞ്ഞാലും ഇവന്‍ ഉടനെ ദിവസം പറയും. എങ്ങനെയെന്ന് അവനുപോലും അറിയില്ല..! പത്രത്തിലും ഏഷ്യാനെറ്റിലും ഒക്കെ വന്നിരുന്നു വാര്‍ത്തയും പ്രകടനവും മറ്റും. 11 വയസ്സായി, ഇപ്പോള്‍ ഒന്നിലും താല്‍പ്പര്യമില്ല. മിക്കതും മറന്നിരിക്കുന്നു:വിഡിയൊ-ഗെയിം കളിക്കുന്നതുകൊണ്ടാണൊ, അതോ ഇങ്ങനെ തല കീഴായി കിടക്കുന്നതു കൊണ്ടാണോ എന്നറിയില്ല ...?!!
ആമി.പത്തു വയസ്സ് .മുടി ഇതുവരെ വെട്ടിയിട്ടില്ല.അവളുടെ വാപ്പ ആണ് മുടിയെല്ലാം ഈരി പിന്നിയിട്ട് കൊടുക്കുന്നത്. വാപ്പ (ബാബ) യുടെ കൂടെ ശുദ്ദ അറബിയിലും ഞങ്ങളോട് ഇരിങ്ങാലക്കുട മലയാളത്തിലും വഴക്കിടും..! കാരണം ഇവളുടെ വാപ്പ ഖാലിദ് റിഫായ് ശുദ്ദ ജോര്‍ദ്ദാനിയാണ്.