Saturday, June 16, 2007

ഷാര്‍ജയിലെ കൂലിപ്പണിക്കാര്‍, തുടര്‍ച്ച...!
















photo post

ഷാര്‍ജയിലെ കൂലിപ്പണിക്കാര്‍; കഠിനമായ പണിയും കഴിഞ്ഞ് നീണ്ട പദയാത്രയും...

കൂടണയാന്‍ ഇനിയും..?

നീലത്തൂവല്‍ പക്ഷികള്‍.Blue collar workers....
വാവ
Nithin Wahida Shams



  • മുസാഫിര്‍ said...
  • ഷാര്‍ജയില്‍ എവിടെയാണു ഇത് , നിതിന്‍ ?
  • daly said...
  • ഈ പക്ഷികളെ മറ്റ് പക്ഷികളേക്കാളൊക്കെ ഇഷ്ട്മായി. അതിലും ഇഷ്ടം തോന്നിയത് ഈ നീല പക്ഷികളേയും നിതിന്‍ നിരീക്ഷിക്കുന്നല്ലോ എന്നോര്‍ത്താണ്. മിടുക്കന്‍.
    ഇനി ടെറസ്സില്‍ നിന്നും ഇറങ്ങി മുറ്റത്ത് വന്ന് നിന്നും നോക്കണം അവര്‍ എന്തു ചെയ്യുന്നു എന്ന്..
  • Manu said...
  • വാവേ .. ഉരുപാട് പ്രാവശ്യം ഇവിടെ വന്ന് കമന്റിടാതെ തിരികെപ്പോയിട്ടുണ്ട്. ഇഷ്ടപ്പെടാഞ്ഞല്ല. കുറെപടങ്ങള്‍ (പക്ഷികള്‍) ഒരുമിച്ചാണ് കണ്ടത്. stunningly beautiful. എന്താണ് പറയേണ്ടതെന്നറിയാതെ പോയി എന്നതാണ് ശരി. അമിതമാ‍യി പ്രംശംസിക്കരുത് എന്ന് തോന്നിയതുകൊണ്ട് excitement തീര്‍ന്നിട്ട് കമന്റിടാം എന്ന് കരുതി തിരികെപ്പോയി. പിന്നെ പലയിടത്തും കുരുങ്ങി വീണ്ടും ഇവിടെ എത്തിയപ്പോഴേക്ക് ഇത്രയും വൈകി.

    ഇപ്പോള്‍ ഈ പടം കണ്ടപ്പോള്‍ ഇനിയും എഴുതിയില്ലെങ്കില്‍ ശരിയല്ലെന്ന് തോന്നി. സ്ങ്കുചിതമനസ്കന്‍ ആണെന്ന് തോന്നുന്നു ഷാര്‍ജയിലെ തൊഴിലാളികള്‍ക്ക് നേരിടേണ്ടിവരുന്ന ഗതാഗതപ്രശ്നം സൂചിപ്പിച്ച് ഒരു പോസ്റ്റിട്ടത് കണ്ടിരുന്നു. അതും ഈ പടങ്ങളും ഒരുമിച്ച് പോകുന്നവയാണെന്ന് തോന്നി. പടങ്ങള്‍ നന്നായി. അടിക്കുറിപ്പ് അതിനെക്കാള്‍ നന്നായി.

    പക്ഷേ ഈ പോസ്റ്റിനെ മികവുറ്റതാക്കുന്നത് അതിനുപിന്നിലുള്ള സാമൂഹ്യമായ താല്പര്യമാണ്. (പക്ഷിനിരീക്ഷണത്തിലും ശരിയായ സാമൂഹ്യബോധം ഉണ്ട്: ഇല്ലെന്നല്ല). കഷ്ടപ്പെടുന്നവരുടെ വേദനക്കാ‍യി കാഴ്ചയുടെ ഒരുപങ്ക് മാറ്റിവയ്ജാനുള്ള മനസ്സ് ഇതില്‍ ഉണ്ട്. വാവക്ക് തന്നെ ഇപ്പോള്‍ ഒരുപക്ഷേ പൂര്‍ണ്ണമായും മനസ്സിലാക്കാനാകാത്ത ചില ചോദ്യങ്ങള്‍ ഈ ചിത്രങ്ങളില്‍ ഉണ്ട്. ഇതുപോലെയുള്ള വിഷയങ്ങള്‍ ഭാവിയിലും ശ്രദ്ധിക്കാന്‍ ശ്രമിക്കുക. അടുക്കും തോറും കൂടുതല്‍ അറിയാന്‍ കഴിയും.

    ഒരു മികച്ച ഫോട്ടോഗ്രാഫറുടെ വരവറിയിക്കുകയാണ് നിതിന്‍ ഇവിടെ ഇടുന്ന ഓരോ ചിത്രങ്ങളും. അഭിനന്ദനങ്ങള്‍... നിതിനും ബ്ലോഗിംഗില്‍ സഹായിക്കുന്നവര്‍ക്കും.
  • ചുള്ളന്റെ ലോകം said...
  • നീലപ്പക്ഷികള്‍ ഒപ്പം ഒരു പച്ചക്കിളിയും ( ആ നാലാമത്തെ പടത്തില്‍) കൊള്ളാം
  • nithin's said...
  • മുസാഫിര്‍ അങ്കിള്‍
    "ഷാര്‍ജയില്‍ എവിടെയാണു ഇത് , നിതിന്‍ ?"
    ഷാര്‍ജയില്‍ എല്ലായിദത്തും ഇവരാണ്.ഈ കാഴ്ച കാണാത്ത ആരും ഇവിദെ ഉണ്ടാവില്ല.

    സങ്കുചിത‍ന്‍ അങ്കിള്‍ എവിദെ????.

    വൈകുന്നേരമായാല്‍ റോഡിലെല്ലാം ഇവരാണ്. സിറ്റിയുദെ ഉള്ളിലേയ്ക്ക് ഇവരുടെ ബസ്സ് പോകാന്‍ അനുവദിക്കാത്തതുകൊന്ണ്ട് ദൂരെ ഇറക്കി വിടും. കിലോമീറ്ററുകള്‍ ദൂരെ....
    എന്റെ വീടിനുമുന്‍പിലും കാണാം. എന്നും ഞനും ഉമ്മച്ചിയും വാപ്പിച്ചിയും ഇവരെപ്പറ്റി പറഞ്ഞ് സങ്കടപ്പെടും.

    മനു അങ്കിളെ...
    thank you.
    വാവ.
  • ആഷ | Asha said...
  • മോനേ സങ്കടാവുന്നല്ലോ ഇതു കണ്ടിട്ടും വായിച്ചിട്ടും :(
  • സതീശ് മാക്കോത്ത് | sathees makkoth said...
  • വാവേടെ നിരീക്ഷണപാടവം പ്രശംസനാര്‍ഹം തന്നെ. ഇതിനു മുന്‍പുള്ള പടങ്ങളും അതിമനോഹരം.കീപ് ഇറ്റ് അപ്.
    അഭിനന്ദനങ്ങള്‍!
  • ദേവന്‍ said...
  • അവരെ നീ കാണുന്നുണ്ടല്ലോ വാവേ. നല്ലത്.
    മിക്ക കണ്ണുകളും ഈ നടത്തം കാണുന്നില്ല. കണ്ടാല്‍ തന്നെ അതു കണ്ണിലെ കരടായി കുത്തുന്നു പലര്‍ക്കും.
  • അജി said...
  • ആ കൂട്ടത്തിലെ ഒരുവനാണ് ഞാന്‍.
  • Sul | സുല്‍ said...
  • വാവേ
    പ്രതികരണ ശേഷിയുള്ള പടങ്ങള്‍
    -സുല്‍
  • സങ്കുചിത മനസ്കന്‍ said...
  • വാവേ,
    ഞാന്‍ നാലഞ്ചു ദിവസം മുമ്പ് ഇട്ട ഒരു പോസ്റ്റിന് ചേറ്ക്കാമായിരുന്ന ഫോട്ടോസ് ;(!

    ഇതു പോലെയുള്ള പോസ്റ്റുകള്‍ ഇനിയും പോരട്ടെ.
  • അപ്പു said...
  • സങ്കുചിതാ.... താങ്കള്‍ കൂലിപ്പണിക്കാരെപ്പറ്റി എഴുതിയ ആ പോസ്റ്റിന്റെ ലിങ്ക് ഒന്നു തരാമോ? തിരഞ്ഞിട്ട് കിട്ടുന്നില്ല.

    നിതിന്‍...ഈ പോസ്റ്റ് കണ്ടു. ഞാനു ഇവരുടെ ഫോട്ടോ എടുത്തിരുന്നു. വീഡിയോയിലാണെന്നു മാത്രം. വാവ രാവീലെ എഴുനേല്‍ക്കൂന്നതിനു മുമ്പ് തുടങ്ങുന്നതാണ് ഇവരുടെ ഈ പ്രയാണം.
  • വിനയന്‍ said...
  • Great, Thanks
  • സങ്കുചിത മനസ്കന്‍ said...
  • appu,
  • this is the link:http://sankuchitham.blogspot.com/2007/06/blog-post.html



Tuesday, June 12, 2007

ഷാര്‍ജയിലെ കൂലിപ്പണിക്കാര്‍;Migratory birds of Sharjah.!

കഠിനമായ പണിയും കഴിഞ്ഞ് നീണ്ട പദയാത്രയും...കൂടണയാന്‍ ഇനിയും..? നീലത്തൂവല്‍ പക്ഷികള്‍.Blue collar workers....

photos from my terrace

Nithin
വാവ


ഈ പടം ദുബൈ ഗാര്‍ഹൂദ് പാലം പണിയുന്നവരുടേത്




വണ്ടിയില്‍ ദൂരെ ഇറക്കി വിടുന്നു....

Sunday, June 10, 2007

Parrot, തത്തമ്മയും നിലാവും..!



പുതിയ അതിഥികള്‍,,,,,,
നിലാവുദിച്ചു, കൂടണയും മുന്‍പ് ഒരു സല്ലാപം!!!!!!
ഈ മുരിങ മരം എത്രയോ കിളികള്‍ക്കും വണ്ടുകള്‍ക്കും പൂമ്പാറ്റകള്‍ക്കും വിരുന്നൊരുക്കുന്നു.... ഇനിയുമുണ്ട് വിരുന്നുകാര്‍.... പുറകെ വരും..
വാ‍വ.

Wednesday, June 6, 2007

Emirates Youth Symphony Orchestra:





ഇത് ഞാന്‍ അംഗമായ എമിറേറ്റ്സ് യൂത്ത് സിം ഫണി ഓര്‍ക്കെസ്റ്റ്റ. ഞാന്‍ ഒരു പാവം വയലിനിസ്റ്റ് മാത്രം. അംഗങ്ഗളെല്ലാം 16 വയസ്സില്‍ താഴെ ഉള്ളവരാണ്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ http://www.musicnus.com/ .
ഈ വരുന്ന നവന്‍ബറില്‍ EYSO , നാലാമത് Peace Music Festival organize ചെയ്യുന്നു. Details പുറകെ അറിയിക്കാം. സൌകര്യമുള്ളവര്‍ വരുമല്ലോ.
വാവ

Tuesday, June 5, 2007

ഷാര്‍ജയിലെ കാക്കകള്‍..!

കാക്കകളും മലയാളികളും എത്താത്ത സ്ഥലമുണ്ടോ ഈ ദുനിയാവില്‍ ???



ഇപ്പോള്‍ ഷാര്‍ജയിലും എത്തി കാക്കകള്‍.....