Tuesday, June 5, 2007

ഷാര്‍ജയിലെ കാക്കകള്‍..!

കാക്കകളും മലയാളികളും എത്താത്ത സ്ഥലമുണ്ടോ ഈ ദുനിയാവില്‍ ???



ഇപ്പോള്‍ ഷാര്‍ജയിലും എത്തി കാക്കകള്‍.....

18 comments:

Nithin Shams said...

കാക്കകള്‍ ഷാര്‍ജയില്‍..!
വാവ

ഡാലി said...

കാക്കയുടെ വ്യതസ്തമായ ഫോട്ടോസ്. ഇഷ്ടായി.
ഈ കാക്കയെ ഞങ്ങള്‍ വിളിക്കുന്നതാണ് സ്വെറ്റര്‍ ഇട്ട കാക്ക എന്ന്. നമ്മുടെ നാട്ടിലേത് പോലെ മുഴുവന്‍ കറുപ്പ് അല്ലല്ലോ അതോണ്ട്.

കരീം മാഷ്‌ said...

വാവേ നിന്റെ ക്യാമറകണ്ണില്‍ പതിഞ്ഞപ്പോള്‍ ഈ കാക്കകള്‍ക്കു പോലും എന്തൊരഴക്!..
കാരിയോണ്‍, യു ഹാവ് അ മാജിക് ഹാന്‍ഡ്,
നീ എന്റെ മകനായില്ലല്ലോ എന്ന ദു:ഖമേയുള്ളൂ,
അല്ലങ്കിലെന്താ..
നീ ഞങ്ങളുടെയെല്ലാം വാവയല്ലെ!
വിഷ് യു ആള്‍ ദ ബെസ്റ്റ്.

അജി said...

വാവേ... കാക്കയ്ക്ക് പോലും തന്റെ ക്യാമറയിലൂടെ അതിമനോഹര വര്‍ണ്ണം നല്‍‌കാനായിരിക്കുന്നു, ഇത് വാവയുടെ സ്വന്തം മിടുക്കാണ്. ഒരായിരമായിരം അഭിനന്ദങ്ങള്‍.. ദൈവം നിനക്ക് നല്‍കിയിരിക്കുന്ന, ഈ മാജിക്ക് ഹാന്‍ഡ്, ഉയരങ്ങളിലെത്താനുള്ള ചവിട്ടുപടിയായിരിക്കട്ടെ!

കരീം മാഷിനെ പോലുള്ളവര്‍, വാവ തന്റെ മകനായി പിറക്കാത്തതില്‍ ദു:ഖം പ്രകടിപ്പിയ്ക്കുമ്പോള്‍ ഇവിടെ അഭിമാനമാവുന്നത് വാവയുടെ അച്ഛനാണ്.
മാഷേ .. ഏതൊരു കലാകാരനും ആ രാഷ്ട്രത്തിന്റെ തന്നെ പൊതു സ്വത്താണ്, വാവ നമ്മുടെയെല്ലാം പ്രിയ മകനും രാഷ്ട്രത്തിന്റെ പൊതു സ്വത്തുമാണ്.

അജി said...

വാവേ... വാവയുടെ ഫോട്ടോകള്‍, ഞാന്‍ എന്റെ സ്വകാര്യ ഫോള്‍ഡറിലേക്ക് എടുക്കട്ടെ ??സമ്മതമാണെങ്കില്‍ എനിക്ക് മെയില്‍ ചെയ്യുക.
aji.ajithmohan@googlemail.com

വാവേ.. കേരളത്തില്‍ കാക്കളില്ലാത്ത ഒരു പ്രദേശമുണ്ട്, അതവിടെയാണന്നറിയാമോ ?
ശബരിമലയില്‍ കക്കളില്ലത്രേ.. എന്തുകൊണ്ടാണന്നെനിക്കറിയില്ല.

ആഷ | Asha said...

വാവേ കാക്കപടങ്ങള്‍ കലക്കി :)
ഇവിടെ ബയാന്‍ എന്നൊരു ചേട്ടന്‍ ആരും കാക്കയുടെ പടം ഇടുന്നില്ലായെന്നു പറഞ്ഞതേയുള്ളു

ഡാലി ഇത്തരം കാക്കകള്‍ നമ്മുടെ നാട്ടിലും ഉണ്ടല്ലോ

അപ്പു ആദ്യാക്ഷരി said...

വാവേ..കാക്ക ഫോട്ടോ സൂപ്പര്‍.

ഡാലിച്ചേച്ചി..... ഈ കാ‍ക്കകള്‍ നമ്മ്മുടെ നാട്ടിലില്ലീന്നാരു പറഞ്ഞു.? സ്വെറ്ററിട്ടാ കാക്കയാണ് ആ‍ലപ്പുഴ ജില്ലയില്‍ കൂടുതല്‍. ഫുള്‍ കറുത്തിട്ടുള്ളവയെ ബലിക്കാക്ക എന്നാ‍ണ് ഞങ്ങളുടെ നാ‍ട്ടീല്‍ പറയാറ്.

Rasheed Chalil said...

ഇത് കലക്കി.

തമനു said...

ഫോട്ടോകള്‍ നന്നായി വാവേ...

:)

സുല്‍ |Sul said...

വാവേ
നല്ല പടങ്ങള്‍.
-സുല്‍

അപ്പൂസ് said...

നന്നായിരിക്കുന്നു, വാവേ.. :)

ഡാലി said...

ആഷ, അപ്പു,
“നമ്മുടെ നാട്ടിലേത് പോലെ മുഴുവന്‍ കറുപ്പ് അല്ലല്ലോ അതോണ്ട്.“
ഈ വാചകം ഇങ്ങനെ തിരുത്തിയിരിക്കുന്നു

“നമ്മുടെ നാട്ടില്‍ കൂടുതല്‍ കാണാറുള്ള ചിറക് മുഴുവന്‍ കറുപ്പ് ഉള്ളത് അല്ലല്ലോ അതോണ്ട്.“

ഇനി വിശദീകരണം അഥവാ എന്റെ കാക്ക നിരീക്ഷണങ്ങള്‍.
പ്രദേശങ്ങള്‍: തൃശ്ശൂര്, എര്‍ണാകുളം, കൊല്ലം
അവിടെ ഒക്കെ ചിറകില്‍ നല്ല കറുപ്പുള്ള എന്നാല്‍ കഴുത്തില്‍ താരതമ്യേനെ നരച്ച കാക്കകള്‍ ആയിരുന്നു അധികവും.ദാ ദിവന്‍
സ്വെറ്റര്‍ കാക്കയെ ഞാന്‍ കണ്ടീട്ടേ ഇല്ല! (ആഷയോ അപ്പൂവോ ഒരു പടം ഇടാമോ?) ഇവിടെ സ്വെറ്റര്‍ കാക്കകളേ ഉള്ളൂ. അതായത് ചിത്രത്തില്‍ കാണുന്ന പോലെ(?) ചിറകില്‍ ആണ് നരച്ചിരിക്കുന്നത് (ആഷ് കളര്‍. ശരിക്കും ഒരു ഉടുപ്പ് ഇട്ടിരിക്കുന്ന ഫീലിങ്ങ് തോന്നും. ചിറക് മുഴുവന്‍ കറുത്ത ഒരു കാക്കയെ പോലും കണ്ടീട്ടില്ല. (സ്ഥലം ഹൈഫ).

പിന്നെ തൃശ്ശൂര്‍ എന്റെ ഭാഗത്ത് ബലിക്കാക്ക എന്ന് പറയുന്നത് ഇത്തിരി വലുപ്പ കൂടുതല്‍ ഉള്ള കഴുത്തും കൊക്കും കൂടുതല്‍ കറുത്തിരിക്കുന്ന ഒരു കാക്കയെ ആണ്.(അത് തന്നെയാണ് അപ്പു പറയുന്നത് എന്ന് തോന്നുന്നു.) പക്ഷേ സ്വെറ്റര്‍ കാക്ക എന്ന് ഞാന്‍ പറഞ്ഞത് കഴുത്ത് നരച്ചത് അല്ല ചിറക് നരച്ചത് ആണ്.

നിതിന്‍ പക്ഷി നീരിക്ഷകന്‍ ആണ് എന്ന ധാര്‍ണയിലാട്ടോ ഇങ്ങനെ എഴുത്തിയത്. സെര്‍ച്ച് ചെയ്തപ്പോള്‍ ധാരാളം റിസള്‍ട്ട്.ഒരുപാട് തരം കാക്കകള്‍. കൈപ്പള്ളിയ്ക്കൊക്കെ വളരെ നന്നായി അറിയിമായിരിക്കും. ഞാന്‍ കണ്ടത് ഇവിടെ പങ്കു വച്ചു എന്ന് മാത്രം. കാക്കകളെ എനിക്ക് പലപ്പോഴും ഇഷ്ടമാണ്.

Kaithamullu said...

ഇന്നാള് വല്യമ്മായി ജെബെലലീന്ന് ഓടിച്ച് വിട്ട കാക്കകളാ അത്. ഇപ്പഴേ അവിടെ എത്തീള്ളൂ?

അപ്പു ആദ്യാക്ഷരി said...

ഡാലിച്ചേച്ചീ..ഇപ്പോ ക്ലിയറായി.
നമ്മളെല്ലാവരും പറഞ്ഞ നാടന്‍ കാക്കകള്‍ കഴുത്തു നരച്ചവന്‍ ആണ്. (സ്വെറ്റര്‍ അല്ല.. സോറി) ബലിക്ക്കാക്ക എന്നു ഞാനുദ്ദേശിച്ചതും ചേച്ചി പറഞ്ഞ വലിയകാക്ക തന്നെ.

ഗള്‍ഫില്‍ കാക്കള്‍ എത്തിയത് മറ്റുനാടുകളില്‍ നിന്നു വരുന്ന കപ്പലുകളീലും ഉരുക്കളിലും കയറിയാണത്രേ. ഏതായാലും ഇവിടെ ഇപ്പോള്‍ കുറേ എണ്ണം ഉണ്ട്. അതുപോലെ മാടത്ത എന്നറിയപ്പെടുന്ന്ന നാട്ടുമൈനകളും ധാരാളം. ചൂടൊന്നും ഇവറ്റകള്‍ക്ക് ഒരു വിഷയമേ അല്ല.

Unknown said...

excellent!!!!!!!!!!

nair uncle

Nithin Shams said...

എല്ലാ‍വര്‍ക്കും നന്ദി.
കരീം അങ്കിള്‍.. എന്നെ മോനായി കരുതിക്കൊ.
അജിമാമാ..........
ഇത്രയ്ക്കു വേണോ??
ഫോട്ടോ ഏതുവേണമെങ്കിലും എടുട്ത്തോളൂ
ആരാ ആഷേച്ചി ബയാന്‍? ചെച്ചിയുടെ പടങളും സൂപ്പര്‍!!!!
ഇസ്രായേലിലും കാക്കകള്‍ ഉണ്ടൊ ഡാലിചേച്ചി
ഇതു വല്യമ്മായി ഓടിച്ചു വിട്ട കാക്കകളല്ല.
വാവ

Kaippally said...

"കാക്കകളും മലയാളികളും എത്താത്ത സ്ഥലമുണ്ടോ ഈ ദുനിയാവില്‍ ???"

ഉണ്ട്. ഒരുപാടു് ഒരുപാടുണ്ട്.

Keep assumptions aside and be observant. Will make you a better person.

:)

Kaippally said...

ഇതു തന്നെയാണു് കാക്ക കേരളത്തില്‍ സാധാരണ കണ്ടുവരുന്ന Corvus splendens. പൂര്‍ണമായും കറുത്ത തൂവലുള്ള കാക്ക C. corax ആണു്.

40 ഇനം കക്കകള്‍. ഇതില്‍ ഞാന്‍ ഇതുവരെ 19 ഇനങ്ങളെ കണ്ടിട്ടുണ്ട്. Corvus ഇനത്തില്‍ പെട്ട 3 ഇനം പക്ഷികള്‍ കേരളത്തില്‍ കണ്ടു വരുന്നു.

corvus genusല്‍ പെട്ട 12 പക്ഷികള്‍ വംശനാശം സംഭവിച്ച് കഴിഞ്ഞു. കേരളത്തില്‍ കാക്കളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നും നാം മനസിലാക്കണം.

dolphinsനേക്കാളും ബുദ്ധിയുള്ളത് കക്കകളിലാണു് എന്ന് കഴിഞ്ഞ് മാസം UKയില്‍ ഒരു പഠനത്തില്‍ പറയുകയുണ്ടായി.

പരിസ്ഥിധി സംരക്ഷണത്തിനു് കക്കകള്‍ക്ക് പ്രധാന പങ്ക്‍ വഹിക്കുന്നു്.
salim aliയും ഇന്ദുചൂടനും നടത്തിയ പഠനങ്ങള്‍ക്ക് ശേഷം ഇന്നുവരെ കക്കകളെ കുറിച് ആധികാരികമായി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ട്.