Friday, November 16, 2007

ചില ഇരുചക്ര ദൃശ്യങ്ങള്‍.

ഈ ചിത്രങ്ങ‍ളെല്ലാം പലപ്പോഴായി എടുത്തിട്ടുള്ളതാണു.സൈക്കിളും മോട്ടോര്‍ സൈക്കിളും ജോലിക്കും വിനോദത്തിനും ഉപയോഗിക്കുന്നതു കാണുക.

ഡെലിവെറിക്കിടയില്‍ ഫോണ്‍ വന്നാല്‍ വണ്ടി നിറുത്തുക തന്നെ.
ഇലപ്പടറ്പ്പിനിടയിലൂടെയുള്ള ഈ കാഴ്ച്ച എങനെയുണ്ട്..!


ദുബായില്‍ ഹാര്‍ലിഡേവിട്സണും ഓടിച്ച് സായിപ്പു വിനോദത്തിനിറങ്ങിയിരിക്കുകയാ, എന്താ ഒരു ഗമ.


ഇയാളെ follow ചെയ്തു എടുത്തതാ..എന്റെ വാപ്പിച്ചി ആണ്‍ വണ്ടി ഓടിച്ചിരുന്നത്...!

sports-bike ഉം ചെത്തും....
അധികം ചിത്രങ്ങളും ഞാന്‍ ഓടുന്ന വണ്ടിയില്‍ നിന്നും എടുത്തതാ...

made 4 each other..!

സൈക്കിള്‍ ഡെലിവറി........
ജോലി തേടിയുള്ള യാത്ര..?

പിസ്സാ ഡെലിവെറി....


ക്ലാസ്സുകഴിഞ്ഞുള്ള യാത്ര..!

Saturday, November 3, 2007

ഷാര്‍ജയിലെ ലിവ നര്‍ത്തകര്‍

ഈ നര്‍ത്തകര്‍ പോ‍യകാല കലാരൂപങള്‍ അവതരിപ്പിക്കുന്നതു കാണണം.ലിവ എന്ന ഈ സംഘ നൃത്തം പണ്ട് ആഫ്രിക്കയില്‍ നിന്നും ഒമാനി കച്ചവടക്കാര്‍ വഴി ഇവിടെ എത്തിയതാണു.ലിവ എമറാത്തിലെ ഒരു മരുപ്പച്ച (oasis) ആണ്.






മിസ്മാര്‍ എന്ന ഈ കുഴലൂത്തുകാരനാണു ഈ സംഘത്തെ നയിക്കുന്നത്. പണ്ടുകാലത്ത് കടലില്‍ നിന്നും മുത്തുവാരി തിരിച്ചു വരുബ്ബോള്‍ എല്ലാവരും കൂടി സന്തോഷത്തോടെ ചുവടുവയ്ക്കും.




എമറാത്തില്‍ ഹയ്യാല, ഹര്‍ബിയ എന്നീ നൃത്തരൂപങളും ഉണ്ട്, അവയെപ്പറ്റി പിന്നീട്.