ജുമൈറ ബീച്ച് - ദുബായ്, ഒരു ഉച്ച നേരം
പിന്നില്‍ കാണുന്നത് “ ബുര്‍ജ് അല്‍ അറബ്”, കടലിലെ നക്ഷത്ര ഹോട്ടല്‍ വിസ്മയം!!
തനിയെ സര്‍ഫിങ് പഠിക്കുന്ന ഒരു കുട്ടി .. എന്റെ പ്രായമേ വരൂ!!!! മറ്റൊരു ഏകലവ്യനോ?? ഈ കുട്ടിയുടെ ധൈര്യം സമ്മതിക്കണം.വീഴ്ച്ച ഇവനൊരു പ്രശ്നമേയല്ല.“പലവട്ടം വീഴുമ്പോള്‍ നടക്കാന്‍ പഠിക്കും”
6 comments:
“ മറ്റൊരു ഏകലവ്യനോ..? ” - പുതിയ ഫോട്ടോ പോസ്റ്റ്
എന്നെ എല്ലാവരും മറന്നോ??
നിതിന്‍ നല്ല ചിത്രങ്ങള്‍, പ്രത്യേകിച്ചു സര്‍ഫിങ് പഠിക്കുന്ന ആകുട്ടീടെ വാരിയെല്ല്, നന്നായിരിക്കുന്നു കുട്ടാ.. പിന്നെ ജുമൈരാ ബീച്ചില്‍ സര്‍ഫിങ്ങ് പഠിക്കാന്‍ പോയാല്‍ അവന്‍ വീണു വീണു കാലുളുക്കും, ഒരു സര്‍ഫിങ്ങ് ബോര്‍ഡുമായി ഖൊര്‍ഫുഖാന്‍ ബീച് വരെ ഞാന്‍ പോയിരുന്നു, ഇനി അടുത്ത സുനാമി വരുമ്പോള്‍ സര്‍ഫിങ്ങിനു പോവാം എന്ന ആശയില്‍ ഞാന്‍ സമാധാനിച്ചിരിക്കുന്നു. ഇവിടെത്തെ തിരയില്‍ സര്‍ഫിങ്ങ് പഠിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഇനി പഠിച്ചേ മതിയാവു എങ്കില്‍ നാട്ടില്‍ പരന്നു കിടക്കുകയല്ലെ നമ്മുടെ കടാപ്പുറം.
മോനെ യൊന്നും അത്ര വേഗം മറക്കില്ല. ഇനിയും പോസ്റ്റണം.
നന്നായിട്ടുണ്ട്...ഇനിയും പോസ്റ്റുകള്‍ ഇടുക..
നല്ല പടങ്ങള്‍,
ദ്രോണരുടെ പ്രതിമക്കു മുന്നില്‍ അമ്പെയ്ത്തഭ്യസിച്ചഭ്യാസിയല്ലെ ഏകലവ്യന്‍.
പക്ഷെ കൌശലക്കാരനായ ദ്രോണര്‍ അര്‍ജുനനു എതിരാളിയുണ്ടാവാതിരിക്കാന്‍ പെരുവിരല്‍ ഗുരുദക്ഷിണ ചോദിച്ചതേ!
(എന്റെ മാഷു ഞാന്‍ ആദ്യമായി ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയപ്പോള്‍ ജോണിവാക്കര്‍ ആണു ചോദിച്ചത്.
ചാത്തനേറ്: വാവേ എന്നിട്ടാ ചങ്ങാതി സര്‍ഫിങ് പഠിച്ചോ?
നമ്മുടെ ഏകലവ്യന്‍ മിടുക്കനാണല്ലോ :)
ദുബായ് കടപ്പുറം എന്ന പോസ്റ്റിലിട്ട ചിത്രങ്ങളും ഇതേ ദിവസം സന്ധ്യയ്ക്ക് എടുത്തതാണോ?
ചിത്രങ്ങളൊക്കെ നന്നായിട്ടുണ്ട് കേട്ടോ. അവന്‍ ചിലപ്പോ പറയുമായിരിക്കും. ഞാന്‍ സര്‍ഫിംഗ് പഠിച്ചോണ്ടിരുന്നപ്പോ എന്റെ പ്രായമുള്ള ഒരു മിടുക്കന്‍ വന്നു എന്റെ ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു എന്ന് :))
മോനെ മറന്നൊന്നുമില്ല. ഇടയ്ക്ക് ഞാന്‍ വന്നു നോക്കിയിരുന്നു. അന്നു പോസ്റ്റൊന്നും കണ്ടില്ല. പഠിത്തത്തിന്റെ തിരക്കിലാവുമെന്ന് കരുതി. ഒരു പോസ്റ്റാവും മിസ്സായിട്ടുണ്ടാവുകയെന്നു കരുതിയാ വന്നേ അപ്പോ ദാ മൂന്നെണ്ണം :)
Post a Comment