ഷാര്‍ജാ ഇക്ക്യുസ്റ്ററിയന്‍ ക്ലബ്ബ്.
Sharjah Equestrian Club
.
കഴിഞ്ഞ ദിവസം ഷാര്‍ജാ കുതിര ക്ലബ്ബില്‍ കുതിരച്ചാട്ടം കാണാന്‍ പോയിരുന്നു show jumping- നു വേറേ പേര് അറിയില്ല. വെറുതെ കൌതുകത്തിനു പോയതാണേ....പക്ഷേ ഇതൊരു ഗൌരവമുള്ള കളിയാണന്ന് തോന്നി.അതിലെ ചില ചിത്രങ്ങള്‍ പോസ്റ്റുന്നു.
.
.
തയ്യാറെടുത്തു വരുന്നത്, നിലം തൊടാതെ, വളരെ ഏകാഗ്രതയോടെ....
പടികള്‍ ഒന്നും തട്ടാതെ വേണം ചാടാന്‍,വേഗത്തില്‍ എത്തുന്നവന്‍ ചാബ്ബ്യന്‍.
ഇതാണോ പോണിടെയില്‍ (ponytail) ചാട്ടം.?!
ഇതു സെന്റ് ജോര്‍ജു പുണ്ണ്യാളന്റെ കുതിര പോലെയില്ലേ.!
ഇതാണോ പോണിടെയില്‍ (ponytail) ചാട്ടം.?!
ഇതു സെന്റ് ജോര്‍ജു പുണ്ണ്യാളന്റെ കുതിര പോലെയില്ലേ.!
വീഴ്ച്ച..കുതിരയുടെ തല വേലിയില്‍ ഇടിച്ച് നില തെറ്റുന്നു.
.
വേലിചാടുന്ന കുതിരയ്ക്ക് കോലുകൊണ്ടാണു മരണം എന്നല്ലെ..!
കുതിരക്കാരന്‍ വീഴാതെ തൂങ്ങിക്കിടക്കുന്നു, എനിക്കു പടം പിടിക്കാന്‍ വേണ്ടി ...!
8 comments:
കുതിരക്കാരന്‍ വീഴാതെ തൂങ്ങിക്കിടക്കുന്നു..!
photo post
വാവെ..
അവസാന രണ്ടു ഫോട്ടൊകള്‍ ഒരു പക്ഷെ വാവയ്ക്കു മാത്രം സ്വന്തമായിരിക്കും.
പടങ്ങളെല്ലാം മികച്ചത്. അഭിനന്ദനങ്ങള്‍..!
അല്ല ഒരു സംശയം സ്കൂളില്‍ പോകുന്നില്ലെ..?
നന്നായിട്ടുണ്ട് വാവേ. പുണ്യാളന്റെ കുതിരയും.
കുഞ്ഞാ..സ്കൂളിന്റെ കാര്യം പറഞ്ഞ് പിള്ളാരെ വഴി തെറ്റിക്കല്ലേ..
:)
ചെസ്സ് കോച്ച് ആയ എന്റെ ഒരു സുഹൃത്ത് കോച്ചിങ്ങിനൊന്നും കൃത്യമായി വരാത്ത ശിഷ്യനോട് ദേഷ്യത്തില്‍ പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്.
“ നീ ഇങ്ങനെ കളിക്കാതെ എപ്പോഴും പഠിപ്പ് പഠിപ്പ് എന്നു പറഞ്ഞ് നടന്നോ.നന്നാവും.”
പുണ്യാളന്‍ കുതിരയുടെ പിന്നാലെ ഈ പിശാശു കുതിരയും ഉണ്ടായിരുന്നോ?
കൊള്ളാമല്ലോ വാവെ വാവക്കും കൂടി ഒരു കൈ നോക്കാമായിരുന്നില്ല്ലെ
അല്ല മോനെ പഠിത്തം നിറുത്തിയോ നീയിങ്ങനെ കുതിരക്കളിയും കണ്ടു നടക്കുവാണൊ
“അല്ല ഒരു സംശയം സ്കൂളില്‍ പോകുന്നില്ലെ..?“
വേറെ നിവര്‍ത്തിയില്ല, പോകുന്നുണ്ട്.പിന്നെ ഇതെല്ലാം പഠിത്തത്തിന്റെ ഭാഗമല്ലെ..!?
ഇതില്‍ അഞ്ചാമത്തെ ചിത്രത്തില്‍ കാണുന്ന ചാട്ടക്കാരി എന്റെ വയലിന്‍ ഗ്രൂപ്പിലെ അംഗമാണു..ഇവിടെ വന്നപ്പോഴാണു മനസ്സിലായതു ഇവള്‍ ചാട്ടക്കാരിആണന്നു..!
അവസാന ചിത്രത്തിനു അവാര്‍ഡുകിട്ടാന്‍ ആരെ പിടിക്കണം..?!
ഹായ് വാവ
നല്ല പടങ്ങള്‍......കുറച്ച് കുതിര ചിത്രങ്ങള്‍ എന്റെ ബ്ലോഗിലുമുണ്ട്.....
Post a Comment